
പി.വി. അൻവറിൻ്റെ നിലപാട് പാർട്ടിയും ഗവൺമെൻ്റും വിശദീകരിക്കുന്നിടത്ത് അവസാനിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പാർട്ടി എന്ന നിലയിലും ഗവൺമെൻ്റ് എന്ന നിലയിലും മുന്നിൽ വരുന്ന കാര്യങ്ങളിൽ വ്യവസ്ഥാപിതമായ വിധത്തിൽ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായി. കാര്യങ്ങൾ വ്യക്തമാക്കിയതിനുശേഷവും അൻവർ പ്രതികരണങ്ങളുമായി മുന്നോട്ടുവന്നു. അത് ശരിയായ സമീപനം അല്ലെന്നും അദ്ദേഹം വിമർശിച്ചു.
READ MORE: അൻവർ അടങ്ങണം, പരസ്യപ്രതികരണങ്ങളിൽ നിന്നും പിന്മാറണം; പി.വി. അൻവറിനെ തള്ളി സിപിഎം
"അൻവർ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. ഗൗരവത്തോടെ സ്വീകരിക്കേണ്ട നിലപാടുകൾ സ്വീകരിച്ചതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാർട്ടി എന്ന നിലയിലും ഗവൺമെൻറ് എന്ന നിലയിലും മുന്നിൽ വരുന്ന കാര്യങ്ങളിൽ വ്യവസ്ഥാപിതമായ വിധത്തിൽ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായി. കാര്യങ്ങൾ വ്യക്തമാക്കിയതിനുശേഷവും അൻവർ പ്രതികരണങ്ങളുമായി മുന്നോട്ടുവന്നു. അത് ശരിയായ സമീപനം അല്ല. ഇടതുപക്ഷ ഗവൺമെൻ്റിനെ ദുർബലപ്പെടുത്താൻ എല്ലാ സ്ഥാപിത താല്പര്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നു. ഗവൺമെൻ്റ് നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാ നിലയിലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്."- എ. വിജയരാഘവൻ പറഞ്ഞു
ഇടതുപക്ഷ വിരുദ്ധരായ മാധ്യമങ്ങൾ പോലും ഗവൺമെൻറ് നല്ല വശങ്ങൾ പരാമർശിക്കുന്നു.അതിനെ ദുർബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നത് ഇടതുപക്ഷ വിരുദ്ധ സ്ഥാപിത താല്പര്യമുള്ളവരാണ്. അതിനെ സഹായിക്കുന്ന സമീപനം ഇടതുപക്ഷത്തിനൊപ്പം ഉള്ളവരുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ല. എംഎൽഎ പി.വി. അൻവർ സ്വീകരിച്ച നിലപാട് എതിരാളികൾക്ക് വലിയതോതിൽ അവരുടെ പ്രചരണം നടത്താൻ സഹായകരമായി. ഇടതുപക്ഷ വിരുദ്ധർക്ക് ആഹ്ളാദിക്കാൻ വക നൽകുന്ന സംഗതിയായി അൻവറിൻ്റെ പ്രസ്താവനകൾ മാറിയെന്നും.-എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
രാജ്യം അഭീമുഖീകരിക്കുന്ന വിഷയങ്ങൾ പരിഗണിച്ച് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ഇടതുപക്ഷത്തോട് അടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ നിരന്തരം ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ പക്ഷത്തിൻ്റെ പൊതു മുന്നേറ്റത്തെ അത് ദുർബലപ്പെടുത്തും.സ്വതന്ത്രൻ ആയതുകൊണ്ടാണ് അൻവർ പ്രകടിപ്പിച്ച അഭിപ്രായത്തോട് സിപിഎം നേതാക്കൾ പ്രതികരണം നടത്താത്തതെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയ നിലയ്ക്ക് വീണ്ടും പ്രതികരണമായിട്ട് വരുമ്പോൾ ഗുണത്തേക്കാളേറെ അത് ദോഷം ചെയ്യും. അത് ആവർത്തിക്കുന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും. അത്തരം പ്രവർത്തനങ്ങൾ ആരു നടത്തിയാലും ശരിയല്ല എന്ന് പറയാതിരിക്കാൻ ആവില്ല.ആ നിലപാട് തെറ്റാണെന്ന് സമൂഹത്തിൽ പറയേണ്ടതുണ്ട്.സ്വതന്ത്രൻ എന്ന നിലയിൽ അഭിപ്രായം പറയുമ്പോൾ പാർട്ടിയും ഗവൺമെന്റും വിശദീകരിക്കും. അവിടെ അവസാനിക്കണം. അതിനപ്പുറത്തോട്ട് കാര്യങ്ങൾ കൊണ്ടുപോകുന്നത് ശരിയല്ലെന്നും വിജയരാഘവൻ പറഞ്ഞു.
അൻവറും മാറ്റത്തിന് വിധേയമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. സർക്കാരിൻറെ ദൈനംദിനമായ കാര്യങ്ങളിൽ നിർവഹണ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ല. ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുപ്പം പുലർത്തുന്നവരാണ് ഇടതുപക്ഷത്തെ എംഎൽഎമാരെല്ലാം.- എ. വിജയരാഘവൻ വ്യക്തമാക്കി