
തിരുവനന്തപുരം കാട്ടാക്കടയിൽ കാട്ടുപന്നിയുടെ പരാക്രമം. കാട്ടാക്കടയിൽ പട്ടാപ്പകൽ റോഡിലിറങ്ങിയ കാട്ടുപന്നി ഭീതിപരത്തി. ശനിയാഴ്ച രാവിലെ 10.30യോടെയാണ് കാട്ടുപന്നി റോഡിലിറങ്ങിയത്.
റോഡരികിലെ ചെരിപ്പ് കടയിൽ കയറിയ പന്നി സാധനങ്ങൾ മറിച്ചിട്ടു. നാട്ടുകാർ തുരത്തിയതോടെ കാട് കയറുകയായിരുന്നു. കാട്ടുപന്നിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്..