തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് യുവതി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു മരണം.
തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് യുവതി മരിച്ചു
Published on

തൃശൂർ എറവിൽ എച്ച്1 എന്‍1 ബാധിച്ച് യുവതി മരിച്ചു. ആറാംകല്ല് സ്വദേശി മീനയാണ് ( 62 ) മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ, പൊന്നാനി തുടങ്ങിയ മേഖലകളിൽ എച്ച്1 എൻ1 രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More: വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ടു: 30 ഓളം ഉദ്യോഗസ്ഥരെ കിം ജോങ് ഉൻ വധിച്ചതായി റിപ്പോർട്ടുകൾ

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിന്നു. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com