സ്വകാര്യ ബസിൽ യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

കാരപ്പൊറ്റ മാട്ടുവഴിയിൽ ബസ് നിർത്തിയപ്പോൾ ഇയാൾ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു.
സ്വകാര്യ ബസിൽ യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ
Published on
Updated on

പാലക്കാട് സ്വകാര്യ ബസിൽ വെച്ച് യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയ്ക്കാണ് പരുക്കേറ്റത്. പുതുക്കോട് കാരപ്പൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാറാണ് ആക്രമിച്ചത്. കാരപ്പൊറ്റ വഴി സർവീസ് നടത്തുന്ന തൃശൂർ പഴയന്നൂർ സ്വകാര്യ ബസിൽ വെച്ച് ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം നടന്നത്.

കാരപ്പൊറ്റ മാട്ടുവഴി ബസ് നിർത്തിയപ്പോൾ ഇയാൾ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈക്ക് പരുക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അതേസമയം, പ്രതിയെ വടക്കഞ്ചേരി പൊലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com