
കോഴിക്കോട് സ്വകാര്യ ആശുപത്രി വളപ്പിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ താമരശ്ശേരി ഡിവൈഎസ്പിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ന്യൂസ് മലയാളം വാർത്തയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.
സെപ്റ്റംബർ 27ന് നടക്കുന്ന സിറ്റിങ്ങിലാണ് കേസ് പരിഗണിക്കുക. ഈ മാസം 5-ാം തിയതിയാണ് ചവലപ്പാറ സ്വദേശി അബിൻ ബിനു കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിവളപ്പിൽ വെച്ച് ഷോക്കേറ്റ് മരിച്ചത്. സുഹൃത്തിനെ കാണിക്കാനായി ആശുപത്രിയിലെത്തിയ അബിന് കാന്റീനില്‍ വെച്ച് ഷോക്കേല്‍ക്കുകയായിരുന്നു. അബിന് ചികിത്സ നല്‍കാന്‍ വൈകിയെന്നും സിപിആര്‍ ഉള്‍പ്പെടെ നല്‍കാന്‍ വൈകിയെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
Read More: കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍
അതേസമയം, കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് ജോസഫ്‌സ് ആശുപത്രിക്കെതിരെ കൂടുതല്‍ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. ആശുപത്രി പരിസരത്തുവെച്ച് നേരത്തേ പലര്‍ക്കും വൈദ്യുതാഘാതമേറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്.