
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കങ്കണ റണാവത്തിൻ്റെ ജനസമ്പർക്ക പരിപാടിയിലെത്തുന്നവർ ആധാർ കൊണ്ടുവരണമെന്ന നിർദേശം വിവാദങ്ങൾക്കിടയാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ നിന്ന് വിജയിച്ച കങ്കണ റണാവത്ത് ജനങ്ങളെ കാണാൻ വേണ്ടി നടത്തിയ പരിപാടിയാണ് ആധാർ ടു മീറ്റ് മിറ്റ് മീ എന്ന പേരിൽ സംഘടിപ്പിച്ചത്. തന്നെ കാണണമെങ്കിൽ ആധാർ നിർബന്ധമായും കൊണ്ടുവരണമെന്നായിരുന്നു മുഖ്യ നിർദേശം.സന്ദർശനത്തിന് എത്തുന്നവർ കാര്യങ്ങൾ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിനായി വരവിൻ്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കുന്ന കത്തും കൈയ്യിൽ കരുതണമെന്ന് അറിയിച്ചു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് അവരുടെ മണ്ഡലത്തിലെ ജനങ്ങളെ സന്ദർശിക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്.എന്നാൽ അതിന് കത്തെഴുതി നൽകാൻ ആളുകളോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്നുള്ള വാദവും ഉയർന്നു വരുന്നുണ്ട്.