അബ്‌ദുൾ നാസര്‍ മഅദനി ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലാണ് മഅദനി ചികിത്സയിൽ കഴിയുന്നത്
അബ്‌ദുൾ നാസര്‍ മഅദനി ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
Published on


പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മഅദനി ഗുരുതരാവസ്ഥയിൽ. കടുത്ത ശ്വാസതടസത്തേയും ഉയർന്ന രക്തസമ്മര്‍ദ്ദത്തേയും തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലാണ് മഅദനി ചികിത്സയിൽ കഴിയുന്നത്.

ഇരു വൃക്കകളും തകരാറിലായ മഅദനിക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുകയായിരുന്നു. മറ്റു നിരവധി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആരോഗ്യം ക്ഷയിച്ച നിലയിലാണ് മഅദനി ചികിത്സയിൽ കഴിയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com