ടി20 ലോകകപ്പിലെ ലോക റെക്കോർഡ് തകർത്ത് സഞ്ജു-അഭിഷേക് സഖ്യം

പാകിസ്ഥാൻ്റെ ഓപ്പണർമാരുടെ ലോക റെക്കോർഡാണ് ഇന്ത്യൻ ജോഡികൾ മറികടന്നത്.
Abhishek Sharma and Sanju Samson
Published on
Updated on

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും. ടി20 ലോകകപ്പിലെ ആദ്യത്തെ 50+ കൂട്ടുകെട്ടാണിത്. 2009ലെ ലോകകപ്പ് ഫൈനലിൽ പാകിസ്ഥാൻ്റെ ഓപ്പണർമാരായ കമ്രാൻ അക്മലും ഷഹ്‌സൈബ് ഹസനും ചേർന്ന് സ്ഥാപിച്ച 48 റൺസിൻ്റെ ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോർഡാണ് ഇന്ത്യൻ ജോഡികൾ മറികടന്നത്.

ഈ ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറും ഇരുവരും ചേർന്ന് അടിച്ചെടുത്തു. ആറോവറിൽ 92 റൺസാണ് സഞ്ജു- അഭിഷേക് സഖ്യം അടിച്ചെടുത്തത്. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പിലെ ഫൈനലിൽ 98 റൺസാണ് ആദ്യ വിക്കറ്റിൽ പിറന്നത്. എട്ടാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് പുറത്തായിരുന്നു.

Abhishek Sharma and Sanju Samson
THE FINAL WHISTLE | ലോകകപ്പിൽ വിസ്മയമായി സഞ്ജു സാംസൺ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യക്ക് സ്വപ്നസമാനമായ വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. 19 പന്തിൽ ഫിഫ്റ്റിയടിച്ച് അഭിഷേകും കീവീസ് ബൗളർമാരെ ഞെട്ടിച്ചു. അഭിഷേക് ശർമയെ (21 പന്തിൽ 52) രചിൻ രവീന്ദ്രയാണ് പുറത്താക്കിയത്.

കലാശപ്പോരിൽ കരുതലോടെ തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാർ പിന്നീട് തകർത്തടിക്കാൻ തുടങ്ങി. ആദ്യ ഓവറിൽ തന്നെ സിക്സറടിച്ച് സഞ്ജു സാംസൺ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഇതോടെ അഭിഷേകിനും സമ്മർദ്ദമില്ലാതെ ബാറ്റ് വീശാൻ അവസരം ലഭിച്ചു. മികച്ച തുടക്കത്തോടെ നാലോവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു. 7.2 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നപ്പോൾ, 15 ഓവറിൽ 200 റൺസും പിന്നിട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com