വയനാട് മാനന്തവാടിയിൽ മുപ്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
Mananthavady Medical College
Mananthavady Medical College
Published on

വയനാട് മാനന്തവാടിയിൽ മുപ്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ദ്വാരക എ യു പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഛർദിയും വയറിളക്കവും പിടിപെടുകയായിരുന്നു.

വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർ, ഡിഎംഒ തുടങ്ങിയവർ മാനന്തവാടി മെഡിക്കൽ കോളേജ് സന്ദർശിച്ചു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com