പ്രിയങ്കയുടെ സ്വീകരണ പരിപാടികളിൽ ലീഗ് നേതാക്കളുടെ അസാന്നിധ്യം; വാർത്തകള്‍ അടിസ്ഥാനരഹിതം: മുസ്ലീം ലീഗ് വയനാട് ജില്ലാ പ്രസിഡന്‍റ്

മുസ്ലീം ലീഗിന് ഒരു അതൃപ്തിയുമില്ലെന്നും ജില്ലാ പ്രസിഡന്‍റ് അറിയിച്ചു
പ്രിയങ്കയുടെ സ്വീകരണ പരിപാടികളിൽ  ലീഗ് നേതാക്കളുടെ അസാന്നിധ്യം; വാർത്തകള്‍ അടിസ്ഥാനരഹിതം: മുസ്ലീം ലീഗ് വയനാട് ജില്ലാ പ്രസിഡന്‍റ്
Published on: 
Updated on: 

പ്രിയങ്ക ഗാന്ധി എംപിയുടെ സ്വീകരണ പരിപാടികളിൽ ലീഗ് നേതാക്കളുടെ അസാന്നിധ്യം എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വയനാട് ജില്ലാ പ്രസിഡന്‍റ് കെ.കെ. അഹമ്മദ് ഹാജി. ലീഗിന് ഒരു അതൃപ്തിയുമില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അറിയിച്ചു.


മുസ്ലീം ലീഗും കോൺഗ്രസും എല്ലാം യുഡിഎഫ് എന്ന നിലയിലാണ് തീരുമാനം എടുക്കുന്നത്. മണ്ഡല അടിസ്ഥാനത്തില്‍ ലീഗ് നേതാക്കൾ ഓരോ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. പാണക്കാട് തങ്ങളും സംസ്ഥാന നേതാക്കളും സ്ഥലത്തില്ല. വയനാട്ടിൽ മുസ്ലീം ലീഗ് ജില്ലാ, മണ്ഡലം നേതാക്കൾ സജീവമായി വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്നും അഹമ്മദ് ഹാജി അറിയിച്ചു. സ്വീകരണച്ചടങ്ങുകളിൽ പ്രത്യേകമായി ഇന്ന നേതാക്കൾ പങ്കെടുക്കണമെന്ന നിർദേശം പാർട്ടിക്ക് ഉണ്ടായിരുന്നില്ല. വയനാട് ജില്ലയിലെ സ്വീകരണ പരിപാടികൾ യുഡിഎഫ് ഗംഭീരമാക്കുമെന്നും യുഡിഎഫ് വയനാട് ജില്ലാ ചെയർമാന്‍ കൂടിയായ കെ.കെ. അഹമ്മദ് ഹാജി കൂട്ടിച്ചേർത്തു.