
തോൽവിയെ തോൽവി ആയി അംഗീകരിക്കണം എന്നാലേ മുന്നോട്ട് പോകാനാകൂ എന്ന് സിപിഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണം എന്ന് പറഞ്ഞതാണ് തെരെഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
അവർ ഇപ്പോഴും ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നുണ്ട്. ജനവിധിയെ വിനയത്തോടെ അംഗീകരിക്കണം. നമ്മുടെ ഭാഗത്ത് എന്താണ് വീഴ്ച എന്ന് നമ്മൾ നോക്കണം. ഇപ്പൊൾ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുക എന്നും ബിനോയ് വിശ്വം പ്രസംഗത്തിൽ ചോദിച്ചു. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടും. നേതാവ് കൽപ്പിക്കുന്നത് ശരി എന്ന് പറയുന്ന രീതി അല്ല സിപിഐയുടേതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പറയുന്നത് ട്രോൾ ആക്കാൻ വേണ്ടി ഒറ്റു കൊടുക്കുന്നത് നെറികേടാണെന്നും, പാർട്ടി യോഗങ്ങളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്നവരോട് തനിക്ക് പുച്ഛമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.