ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നാല് മരണം

പരുക്കേറ്റവരെ ഭീംതാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നാല് മരണം
Published on: 
Updated on: 


ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഭീംതാൽ ടൗണിന് സമീപമാണ് അപകടമുണ്ടായത്. 300-350 അടി താഴ്ചയുള്ള തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. പരുക്കേറ്റവരെ ഭീംതാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 35 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കയർ ഉപയോഗിച്ചാണ് തോട്ടിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത്.

അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും റോഡിൻ്റെ വളവിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാം കാരണമെന്നും അധികൃതർ വ്യക്തമാക്കി. ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com