ഏഴാം നിലയില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; അപകടം ചാലാക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍

അപകടത്തിനു പിന്നാലെ കോളേജ് കെട്ടിടത്തിലെ കോറിഡോറിൻ്റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഏഴാം നിലയില്‍ നിന്ന് വീണ്  വിദ്യാർഥിനിക്ക്  ദാരുണാന്ത്യം; അപകടം ചാലാക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍
Published on

എറണാകുളത്ത് കോളേജിന് മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചാലാക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് അപകടം നടന്നത്.രണ്ടാം വർഷ വിദ്യാർഥിനി ഫാത്തിമത് ഷഹാനയാണ് മരിച്ചത്. ഏഴാം നിലയില്‍ നിന്ന് കാൽ തെറ്റി വീണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനു പിന്നാലെ കോളേജ് കെട്ടിടത്തിലെ കോറിഡോറിൻ്റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ഹോസ്റ്റൽ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചഅപകടത്തിന് കാരണമെന്ന് ആരോപണം ഉണ്ട്. ഏഴു നിലയുള്ള കെട്ടിടത്തിന്റെ വരാന്തകളിൽ
ജിപ്സം ബോർഡുകൾ മാത്രം ഉപയോഗിച്ചാണ് ഫയർ റെസ്‌ക്യു പോയിൻ്റുകൾ ഉണ്ടക്കിയിരുന്നത്. സംഭവം ചർച്ചയായതിനെത്തുടർന്ന് വിദ്യാർത്ഥികളെ മാധ്യമങ്ങൾക് മുന്നിൽ പ്രതികരിക്കുന്നതിൽ നിന്നും കോളേജ് മാനേജ്‍മെൻ്റ്  വിലക്കിയിട്ടുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com