
പാലക്കാട് ഷൊർണൂർ കൂനത്തറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും, കാറും, രണ്ട് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നു.
READ MORE: റാന്നി ഗ്യാസ് സിലിണ്ടര്‍ അപകടം: പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു