തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകം: ജോമോന് പണം കൊടുക്കാൻ ഉണ്ടായിരുന്നില്ലെന്ന് പ്രതി ബിജുവിന്റെ ഭാര്യ

ജോമോന് കൊടുക്കാൻ ഉള്ളത് മുഴുവൻ കൊടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി ഒരു തവണ ജോമോൻ വിളിച്ചിരുന്നു
തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകം: ജോമോന് പണം കൊടുക്കാൻ ഉണ്ടായിരുന്നില്ലെന്ന് പ്രതി ബിജുവിന്റെ ഭാര്യ
Published on


തൊടുപുഴയിലെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ജോമോന് കേസിലെ പ്രതിയായ ബിജു പണം കൊടുക്കാൻ ഉണ്ടായിരുന്നില്ലെന്ന് ബിജുവിന്റെ ഭാര്യ മഞ്ജു. ബിജു ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല. ജോമോന് കൊടുക്കാൻ ഉള്ളത് മുഴുവൻ കൊടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി ഒരു തവണ ജോമോൻ വിളിച്ചിരുന്നു. പങ്കു കച്ചവടം പിരിഞ്ഞപ്പോൾ ഉണ്ടാക്കിയ കരാർ പ്രകാരം എല്ലാം കൊടുത്തു തീർത്തിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മഞ്ജു പറഞ്ഞു.

അതേസമയം, പ്രതിപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നി​ഗമനം. പ്രതികളുടെ കുടുംബത്തിനും പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ടുദിവസം ദിവസം മുമ്പ് അറസ്റ്റിലായ കാപ കേസ് പ്രതി ആഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. കൊലപാതകത്തിന് ശേഷം ബിജുവിന്റെ മൃതദേഹം ജോമോന്റെ വീട്ടിൽ എത്തിച്ചുവെന്നായിരുന്നു ആഷിഖിൻ്റെ മൊഴി. ‌ദേഹപരിശോധന നടത്തി ബിജു മരിച്ചുവെന്ന് ഉറപ്പാക്കിയതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

പരിശോധനയിൽ രക്തകറകളും മുടികളും ജോമോന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ തറയിൽ നിന്ന് രക്തക്കറ തുടച്ചുമാറ്റിയതായും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെയാണ് കൊലപാതകത്തിൽ ജോമോന്റെ ഭാര്യയുടെ അടക്കം പങ്കാളിത്തം പൊലീസ് സംശയിക്കുന്നത്. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും പ്രതിപ്പട്ടിക വിപുലീകരിക്കുക.

കേസിലെ രണ്ടാം പ്രതി ആഷിഖിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറിൽ വീട്ടിൽനിന്നും പോയ ബിജു തിരികെയെത്താത്തതിനെ തുടർന്ന് വെള്ളിയാഴ്ച ഭാര്യ മഞ്ജു തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിജുവും ജോമോനും ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചപ്പോൾ അർഹമായ ഷെയർ ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com