
മധ്യപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ കെട്ടിയിട്ട് പരേഡ് നടത്തി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഹർപാൽപൂരിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറച്ചുനാളുകളായി പ്രദേശത്ത് പോക്കറ്റടിയും, മൊബൈൽ ഫോണുകളുൾപ്പെടെ മോഷണം പോകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇതിനിടയിലാണ് മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ കെട്ടിയിട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിലേക്ക് പരേഡ് നടത്തിയത്.
മൂന്നു പേർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ വീഡിയോ സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് ഹർപാൽപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പുഷ്പക് ശർമ പറഞ്ഞു.