പ്രതിയെ വിട്ടുകിട്ടണം, ജാംനറില്‍ ആള്‍ക്കൂട്ട പ്രതിഷേധത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്

പ്രതിയെ കൈകാര്യം ചെയ്യാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രോഷാകുലരാകുകയായിരുന്നു ആൾക്കൂട്ടം.
പ്രതിയെ വിട്ടുകിട്ടണം, ജാംനറില്‍ ആള്‍ക്കൂട്ട പ്രതിഷേധത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്
Published on

മഹാരാഷ്ട്രയില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ആറ് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്ര ജാംനറിലുണ്ടായ പ്രതിഷേധത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ജാംനര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെ ആളുകള്‍ കൂടിയിരുന്നു. പ്രതിയെ ജനശിക്ഷയ്ക്ക് വിധേയമാക്കണമെന്നും അതിനായി ജനങ്ങളുടെ കൈയ്യിലേക്ക് വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. 

രോഷാകുലരായ ആള്‍ക്കൂട്ടം രാത്രി പൊലീസ് സ്റ്റേഷന് നേരെ കല്ലുകളെറിയുകയും ഇരുചക്രവാഹനത്തിന് തീയിടുകയും ചെയ്തു. പരിക്കേറ്റ പോലീസുകാരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. 

കല്ലെറിഞ്ഞ 15 പേരെ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ജനം നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്നും, പ്രതിക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും ജില്ലാ പോലീസ് മേധാവി മഹേശ്വര്‍ റെഡ്ഡി അറിയിച്ചു. ജാംനഗറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്, സുരക്ഷയ്ക്കായി നിരവധി പോലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

ജാംനഗറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ഒളിവില്‍ പോയ 35കാരനായ സുബാഷ് ഇമാജി ബില്‍ കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. പ്രതി ഒളിച്ചു താമസിച്ചിരുന്ന ബുസാവാളില്‍ നിന്നും പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com