വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടി : യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

സംഘർഷത്തെ തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്
യൂത്ത് കോൺഗ്രസ് മാർച്ച്
യൂത്ത് കോൺഗ്രസ് മാർച്ച്
Published on

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ചിൽ സംഘർഷം. ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ തടഞ്ഞതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളമുണ്ടായി. സംഘർഷത്തെ തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഇതിനായി എത്തിയ ലൈന്‍മാനെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അജ്മലും സഹോദരനും ചേര്‍ന്ന് ആക്രമിച്ചിരുന്നു.

ഇതിനു പിന്നാലെ, സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന മലിന ജലം ഒഴിക്കുകയും, സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.









Related Stories

No stories found.
News Malayalam 24x7
newsmalayalam.com