നടനും ബിഗ്ബോസ് താരവുമായ പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ

ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്
നടനും ബിഗ്ബോസ് താരവുമായ പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ
Published on
Updated on


സിനിമാ നടനും ബിഗ്ബോസ് താരവുമായ പരീക്കുട്ടി കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് (31) പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്.

ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്. കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230 മില്ലി ​ഗ്രാം എംഡിഎംഎയും നാല് ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം.

News Malayalam 24x7
newsmalayalam.com