
നടന്‍ ബൈജു സന്തോഷിനെതിരെ കേസ്. മദ്യ ലഹരിയില്‍ കാറോടിച്ച് സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചായിരുന്നു സംഭവം.
ബൈജു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും ബൈക്കിലും ഇടിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പരിക്കേറ്റയാള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശത്തെ ടയര്‍ പഞ്ചറായിരുന്നു. വാഹനം പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. അമിതവേഗത, മദ്യപിച്ച് അലക്ഷ്യമായി വാഹമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.