"പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ... സ്ഥാനം കിട്ടിയെന്നു വെച്ച് തലയിൽ കൊമ്പൊന്നുമില്ലല്ലോ"; പ്രേംകുമാറിനെതിരെ ധർമ്മജൻ ബോൾഗാട്ടി

മൂന്ന് മെഗാ സീരിയലുകൾ എഴുതിയ ആളാണ് താനെന്നും അതിൽ അഭിമാനമുണ്ടെന്നും സീരിയലുകളെ എൻഡോസൾഫാൻ എന്ന് വിളിച്ച പ്രേംകുമാറും സീരിയലിലൂടെ തന്നെയാണ് വന്നതെന്നും ധർമജൻ ബോൾഗാട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
"പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ... സ്ഥാനം കിട്ടിയെന്നു വെച്ച് തലയിൽ കൊമ്പൊന്നുമില്ലല്ലോ";  പ്രേംകുമാറിനെതിരെ  ധർമ്മജൻ ബോൾഗാട്ടി
Published on

നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മലയാളം സീരിയലുകൾക്കെതിരെ നടത്തിയ പരാമർശത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് നടനും നിർമാതാവുമായ ധർമ്മജൻ ബോൾഗാട്ടി. മൂന്ന് മെഗാ സീരിയലുകൾ എഴുതിയ ആളാണ് താനെന്നും അതിൽ അഭിമാനമുണ്ടെന്നും സീരിയലുകളെ എൻഡോസൾഫാൻ എന്ന് വിളിച്ച പ്രേംകുമാറും സീരിയലിലൂടെ തന്നെയാണ് വന്നതെന്നും ധർമജൻ ബോൾഗാട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം...
ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ....

ALSO READ: മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോട് മോശമായ പെരുമാറ്റം; ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെ.യു.ഡബ്ല്യൂ.ജെ

മെഗാ സീരിയലുകൾക്കു പകരം 20 -30 എപ്പിസോഡുകൾ വരുന്ന സീരിയലുകൾ സംപ്രേക്ഷണം ചെയ്യണം, ഒരു ചാനലിൽ രണ്ടു സീരിയലുകൾ മതി തുടങ്ങിയ ആവശ്യങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വനിതാ കമ്മിഷൻ ഉന്നയിച്ചത് . ഇതിനോടുള്ള നടൻ പ്രേംകുമാറിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. സിനിമയും സീരീസും സീരിയലുകളുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നും അതുകൊണ്ട് സീരിയലുകൾക്കും സെൻസറിങ് ആവശ്യമാണെന്നും പ്രേംകുമാർ വ്യക്തമാക്കി. എന്നാൽ എല്ലാ സീരിയലുകളെയും അടിച്ചാക്ഷേപിക്കുന്നില്ലെന്നും കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും നടൻ കൂട്ടിച്ചേർത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com