
നിരവധി വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും തിളങ്ങിയ പ്രശസ്ത മലയാള നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം ആറിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഷൊർണൂരിലെ വീട്ടുവളപ്പിൽ വെച്ച് നടത്തും.