'വിശ്വസിച്ചതിനും ഒപ്പം നിന്നതിനും നന്ദി'; പ്രതികരണവുമായി നിവിന്‍ പോളി

കൃത്യം നടന്നുവെന്ന് പറയുന്ന സമയത്തോ ദിവസമോ നിവിന്‍ പോളി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്
'വിശ്വസിച്ചതിനും ഒപ്പം നിന്നതിനും നന്ദി'; പ്രതികരണവുമായി നിവിന്‍ പോളി
Published on

ലൈംഗിക പീഡന പരാതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ, പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. വിശ്വസിച്ചതിനും ഒപ്പം നിന്നതിനും നന്ദിയെന്നാണ് സോഷ്യല്‍മീഡിയയിലൂടെ നിവിന്റെ പ്രതികരണം.

കൃത്യം നടന്നുവെന്ന് പറയുന്ന സമയത്തോ ദിവസമോ നിവിന്‍ പോളി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കേസിലെ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. നിവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.


'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടേയും പ്രാര്‍ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി'. നിവിന്‍ പോളി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

നേര്യമംഗലം സ്വദേശിയായ സ്ത്രീ ആരോപണം ഉന്നയിച്ചതിനു പിന്നാലെ, വ്യാജ പരാതിയാണെന്ന് വ്യക്തമാക്കി നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താരം മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com