പിഎസ്‌സി ലഭിക്കാത്തതാണ് നല്ലത്; അല്ലെങ്കിൽ തലമുണ്ഡനം ചെയ്യുകയോ മുട്ടിലിഴയേണ്ടിയോ വരും: സലിം കുമാർ

പെൺകുട്ടികൾ മുഴുവൻ ഫോണിൽ സംസാരിച്ചാണ് നടക്കുന്നതെന്നും സലീം കുമാർ പറഞ്ഞു
പിഎസ്‌സി ലഭിക്കാത്തതാണ് നല്ലത്; അല്ലെങ്കിൽ തലമുണ്ഡനം ചെയ്യുകയോ മുട്ടിലിഴയേണ്ടിയോ വരും: സലിം കുമാർ
Published on


സർക്കാരിനെ പരിഹസിച്ച് നടൻ സലിം കുമാർ. പള്ളിയിലും, പളനിയിലും, തിരുപ്പതിയിലും ചെയ്യുന്ന വഴിപാടുകൾ എല്ലാം ഇപ്പോൾ ആളുകൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത്. പിഎസ്‌സി ലഭിക്കാത്തതാണ് നല്ലതെന്നും ലഭിച്ചാൽ തലമുണ്ഡനം ചെയ്യുകയോ അല്ലെങ്കിൽ ഇതുപോലെ മുട്ടിലിഴയേണ്ടി വരുകയോ ചെയ്യണ്ടി വരുമെന്നും സലിം കുമാർ കോഴിക്കോട്ട് പറഞ്ഞു.

പെൺകുട്ടികൾ മുഴുവൻ ഫോണിൽ സംസാരിച്ചാണ് നടക്കുന്നതെന്നും സലീം കുമാർ പറഞ്ഞു. പറവൂർ മുതൽ കോഴിക്കോട് വരെ സഞ്ചരിച്ചപ്പോൾ കണ്ടത് പെൺകുട്ടികളെല്ലാം റോഡിലൂടെ ഫോൺ വിളിച്ചു നടക്കുന്നതാണ്. എല്ലാം പഠിക്കുന്ന കുട്ടികളാണ്. എന്താണ് ഇവർക്കൊക്കെ ഇതിനു മാത്രം സംസാരിക്കാനുള്ളത്. ഇവർ ഒന്നും ശ്രദ്ധിക്കുന്നില്ല.

പുതിയ തലമുറയെ സംസ്കാരം എന്താണെന്ന് പഠിപ്പിക്കേണ്ടതില്ല. കേരളത്തെ പുച്ഛമാണ് പുതിയ തലമുറയ്ക്ക്. അവർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നു. മറ്റൊരു വിഭാഗം ലഹരിക്ക് അടിമപ്പെട്ട് പോകുന്നു. നല്ല വിത്തുകൾ ഒന്നും ഇവിടെയില്ലെന്നും സലിംകുമാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com