ബലാത്സംഗക്കേസ്; മുൻകൂർ ജാമ്യത്തിനായി സിദ്ദീഖ്: അഭിഭാഷകരുമായി ചർച്ച നടത്തി

സെഷൻസ് കോടതിയിലോ അല്ലെങ്കിൽ ഹൈകോടതിയിലോ ആണ് മുൻകൂർ ജാമ്യപേക്ഷ നൽകുക.
ബലാത്സംഗക്കേസ്; മുൻകൂർ ജാമ്യത്തിനായി സിദ്ദീഖ്: അഭിഭാഷകരുമായി ചർച്ച നടത്തി
Published on


ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തി നടൻ സിദ്ദീഖ്. അഭിഭാഷകരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. സെഷൻസ് കോടതിയിലോ അല്ലെങ്കിൽ ഹൈക്കോടതിയിലോ ആണ് മുൻകൂർ ജാമ്യപേക്ഷ നൽകുക.


യുവനടി ഡിജിപിക്ക് നൽകിയ പരാതിക്ക് പിന്നാലെയാണ് കേസെടുത്തത്. നേരത്തെ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ തന്നെ അഭിഭാഷകരോട് കൂടിയാലോചന നടത്തിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കേണ്ട എന്നായിരുന്നു അഭിഭാഷകരുടെ നിലപാട്.

ALSO READ: നടിയുടെ പീഡന പരാതി; സിദ്ദീഖിനെതിരെ കേസെടുത്തു

ആദ്യഘട്ടത്തിൽ സിദ്ദീഖ് ഡി ജി പിക്ക് പരാതി നൽകിയിരുന്നു. അതിനുശേഷം കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ തുടർനടപടികൾ വിലയിരുത്തിയ ശേഷം മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കാം എന്നായിരുന്നു അഭിഭാഷകരുടെ നിർദ്ദേശം. എന്നാൽ യുവനടി പരാതി നൽകിയതോടെയാണ് സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.


ബലാത്സംഗക്കേസ് എന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായതിനാൽ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ തന്നെ പോലീസ് കടക്കുമെന്നും സൂചനയുണ്ട്. ഇതിനു മുന്നോടിയായാണ് മുൻ‌കൂർ ജാമ്യത്തിനായുള്ള കാര്യങ്ങളിലേക്ക് സിദ്ദീഖ് കടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com