സിദ്ദീഖ് എവിടെ?; മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തടസ്സ ഹർജി നൽകാനാണ് പരാതിക്കാരിയുടെ നീക്കം
സിദ്ദീഖ് എവിടെ?;  മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും
Published on

ബലാത്സംഗക്കേസിൽ സിദ്ദീഖ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇന്നലെ സിദ്ദീഖിൻ്റെ മകൻ ഷഹീൻ അഭിഭാഷകനുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നീക്കങ്ങൾ. സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തടസ്സ ഹർജി നൽകാനാണ് പരാതിക്കാരിയുടെ നീക്കം.

അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ സിദ്ദീഖിനെ അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ സിദ്ദീഖ് കീഴടങ്ങുമെന്ന് അഭ്യൂഹവും ഉയർന്നിരുന്നു.സിദ്ദീഖിൻ്റെ ബന്ധുക്കളുടെ വീടുകളിലും പോകാനിടയിലുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അതേസമയം അദ്ദേഹം സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്.

സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി ചില നിർണായകമായ നിരീക്ഷണങ്ങളും നടത്തിയിരുന്നു. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പരാതി നൽകാൻ വൈകിയെന്നതു കൊണ്ട് കുറ്റമില്ലാതാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. ബലാത്സംഗ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നുമാണ് ഹൈക്കോടതിയുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com