
നടന്‍ സിദ്ദീഖിന്റെ മൂത്തമകന്‍ റാഷിന്‍ സിദ്ദീഖ് (37) അന്തരിച്ചു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന റാഷിന്‍ വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. പടമുഗള്‍ പള്ളിയില്‍ നാല് മണിക്കാണ് കബറടക്കം.
നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദീഖ് എന്നിവരാണ് സഹോദരങ്ങള്‍. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. റാഷിന്റെ പിറന്നാളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സിദ്ദീഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു.