
പി.വി. അൻവറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. 'ഇദ്ദേഹത്തെ നമ്പരുത്' എന്നാണ് നടന്‍റെ വിമർശനം. 'താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്' എന്ന് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊതു ജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് തിരിച്ച് പോകാനും കുറിപ്പില്‍ വിനായകന്‍ അന്‍വറിനോട് പറയുന്നു.
എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ സിപിഎം ജില്ലാ, ഏരിയ കമ്മിറ്റികള്‍ അന്‍വറിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. നിലമ്പൂരില്‍ ഏരിയ കമ്മിറ്റി അന്‍വറിന്‍റെ കോലം കത്തിച്ചു. കോഴിക്കോട് ജില്ലാക്കമ്മിറ്റി പ്രതിഷേധ പ്രകടനവും നടത്തി.
വിനായകന്‍റെ ഫേസ്ബൂക്കിന്‍റെ പൂർണരൂപം:
യുവതി യുവാക്കളെ
"ഇദ്ദേഹത്തെ നമ്പരുത് "
ശ്രീമാൻ P V അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്.....
Mr. P V അൻവർ
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ
യുവതി യുവാക്കളെ,
"ഇദ്ദേഹത്തെ നമ്പരുത്"
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ്