നടൻ വിശാലിന് കയ്യടിച്ച് സോഷ്യൽ മീഡിയ; ക്ഷീണിതനായി കാണപ്പെട്ടതിന് കാരണമിതാണ്!

നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം റിലീസിനൊരുങ്ങുന്ന ‘ മദ ഗജ രാജ’യുടെ പ്രി റിലീസ് പരിപാടിക്കാണ് ആരോഗ്യസ്ഥിതി പോലും ശ്രദ്ധിക്കാതെ നടനെത്തിയത്
നടൻ വിശാലിന് കയ്യടിച്ച് സോഷ്യൽ മീഡിയ; ക്ഷീണിതനായി കാണപ്പെട്ടതിന് കാരണമിതാണ്!
Published on
Updated on


കടുത്ത മൈഗ്രേയ്നും പനിയും അവഗണിച്ച് പുതിയ തമിഴ് ചിത്രത്തിൻ്റെ പ്രമോഷനെത്തിയ നടൻ വിശാലിന് കയ്യടിച്ച് സോഷ്യൽ മീഡിയയും സഹപ്രവർത്തകരും. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം റിലീസിനൊരുങ്ങുന്ന ‘ മദ ഗജ രാജ’യുടെ പ്രി റിലീസ് പരിപാടിക്കാണ് ആരോഗ്യസ്ഥിതി പോലും ശ്രദ്ധിക്കാതെ നടനെത്തിയത്.

47കാരനായ താരം കഴിഞ്ഞ ദിവസം കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായാണ് സിനിമാ പ്രമോഷന് എത്തിയത്. തമിഴ് ചിത്രത്തിൻ്റെ പ്രീ റിലീസ് ചടങ്ങിലേക്ക് താരമെത്തിയത് സഹായിയായ ഒരാളുടെ കൈപിടിച്ചായിരുന്നു. വിശാൽ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതോടെ നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ, വർഷങ്ങളായി മൈഗ്രൈയ്ൻ മൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വിശാൽ എന്നാണ് നടൻ്റെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലായിരുന്നു. അതിനിടെ കണ്ണിനും ചെറിയൊരു പ്രശ്നം സംഭവിച്ചിരുന്നു. 'വീരമൈ വാഗൈ സൂഡും' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിന് പരുക്കേറ്റത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനി ബാധിതനായിരുന്നു. ഇതിനിടെയിലാണ് സിനിമാ പ്രമോഷനായി പൊതുവേദിയിലെത്തിയതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ചികിത്സയുടെ ഭാഗമായി വിശാലിൻ്റെ ശരീരം പതിവിലേറെ ക്ഷീണിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ നാക്ക് കുഴയുകയും കൈകൾ വിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സുന്ദർ സി. സംവിധാനം ചെയ്ത 'മദ​ഗജരാജ' 12 വർഷത്തിന് ശേഷമാണ് തിയേറ്ററുകളിൽ എത്തുന്നത്. 2013 പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമയാണിത്. സിനിമയുടേതായി ഒരു ട്രെയ്‌ലറും ഒരു പാട്ടും പുറത്തുവിട്ടിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com