
നടിയെ ആക്രമിച്ച കേസിൽ നീതി നിഷേധിക്കപ്പെടുന്നെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. തുടർച്ചയായി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മെമ്മറി കാർഡ് ചോർത്തിയ കോടതി ജീവനക്കാരെ പ്രതിചേർക്കാത്തതിൽ ദുരൂഹതയെന്നും അഡ്വക്കേറ്റ് മിനി ന്യൂസ് മലയാളത്തോട് പറഞ്ഞു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതി ജീവനക്കാര്‍ ആക്സസ് ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തത് അതിജീവിതയെ സംബന്ധിച്ചിടത്തോളം പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്ന് അഡ്വക്കേറ്റ് മിനി പറഞ്ഞു. നടപടി വൈകും തോറും കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു. ഐടി ആക്ട് 66,67 പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് കോടതി ജീവനക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്. എന്നിട്ടും കേസെടുക്കാത്തത് നീതി നിഷേധമാണെന്ന് അഡ്വക്കേറ്റ് മിനി പറഞ്ഞു.