നടി രാകുൽ പ്രീത് സിംഗിൻ്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ രാകുൽ പ്രീത് സിംഗിനെ 2021 ൽ ഇഡി ചോദ്യം ചെയ്തിരുന്നു
രാകുൽ പ്രീത് സിംഗും സഹോദരനും
രാകുൽ പ്രീത് സിംഗും സഹോദരനും
Published on

ഹൈദരാബാദിൽ കൊക്കെയ്ൻ കേസിൽ നടി രാകുൽ പ്രീത് സിങ്ങിൻ്റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തു. നർസിംഗിയിലെ ഹൈദർഷകോട്‌ലയിലെ ഒരു ഫ്ലാറ്റിലെ റെയ്ഡിന് ശേഷം 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ൻ , രണ്ട് പാസ്‌പോർട്ടുകൾ, രണ്ട് ബൈക്കുകൾ, 10 സെൽ ഫോണുകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തതായി തെലങ്കാന പൊലീസ് അറിയിച്ചു. 

നഗരത്തിലെ ഉന്നത ഉപഭോക്താക്കൾക്ക് കൊക്കെയ്ൻ വിറ്റതിന് രണ്ട് നൈജീരിയക്കാരുൾപ്പെടെ അഞ്ച് മയക്കുമരുന്ന് വിൽപ്പനക്കാരെ തെലങ്കാന ആൻ്റി നാർക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പൊലീസിൻ്റെ പ്രത്യേക ഓപ്പറേഷൻ ടീമും രാജേന്ദ്രനഗർ പൊലീസും അറസ്റ്റ് ചെയ്തു.

ആ ഉപഭോക്താക്കളിൽ ഒരാളാണ് അമൻ എന്ന് സൈബറാബാദ് പൊലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി പറഞ്ഞു. 13 ഉപഭോക്താക്കളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു, മൂത്ര സാമ്പിളുകൾ പരിശോധിച്ചപ്പോൾ അഞ്ച് പേരുടെയും കൊക്കെയ്ൻ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചു. 
അനികേത്, പ്രസാദ്, അമൻ, മധു, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കളോടും വിദ്യാർത്ഥികളോടും മയക്കുമരുന്നിന് ഇരയാകരുതെന്നും കുട്ടികളെ നിരീക്ഷിക്കാനും പോലീസിനെ സമീപിക്കാൻ മടിക്കേണ്ടതില്ലെന്നും മാതാപിതാക്കൾക്ക് തെലങ്കാന പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തും ഉപഭോഗ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാകുൽ പ്രീത് സിംഗിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com