
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെന്ന് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനമെന്നും സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പി.വി. അന്‍വര്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത്, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളിലാണ് ഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത്.