
ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ എഡിജിപിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപി എസ്. ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് നിർദേശം. എന്നാൽ പതിനെട്ടാം പടിക്കു മുകളിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി കെപിഎ നാല് ബറ്റാലിയനിൽനാലു ദിവസത്തെ പ്രത്യേക തീവ്രപരിശീലനം നൽകും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പടി ഡ്യൂട്ടി ഒഴിഞ്ഞ പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നു പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പന്തളം കൊട്ടാരം അടക്കം പൊലീസുകാർക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേ സമയം ശബരിമലയിലെ ക്രമീകരണങ്ങൾ തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് നിർണ്ണായകമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പമ്പ, നിലയ്ക്കൽ ,സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രണ വിധേയമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെല്ലാം കൂടി ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ പിഴ ചുമത്തിയെന്ന് റിപ്പോർട്ട് ടെൻഡർ ഉപാധികൾ ലംഘിക്കുന്ന കുത്തക ഹോൾഡർമാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസർക്കാണ് നിർദേശം.