എഡിഎമ്മിൻ്റെ ആത്മഹത്യ ദൗർഭാഗ്യകരം; എല്ലാ പൊതു പ്രവർത്തകർക്കും ഇതൊരു പാഠം: എ.എൻ. ഷംസീർ

സഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എ. എൻ. ഷംസീർ പറഞ്ഞു
എഡിഎമ്മിൻ്റെ ആത്മഹത്യ ദൗർഭാഗ്യകരം; എല്ലാ പൊതു പ്രവർത്തകർക്കും ഇതൊരു പാഠം: എ.എൻ. ഷംസീർ
Published on

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് സ്പീക്കർ എ. എൻ. ഷംസീർ. എല്ലാ പൊതു പ്രവർത്തകർക്കും ഇതൊരു പാഠമാണെന്നും, താൻ ഉൾപ്പെടുന്ന ജനപ്രതിനിധികൾ ഇതിൽ നിന്നും പാഠം പഠിക്കണമെന്നും എ. എൻ. ഷംസീർ പറഞ്ഞു. സർക്കാർ വിഷയത്തിൽ ഇടപെടുന്നുണ്ട്. സഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എ. എൻ. ഷംസീർ പറഞ്ഞു.

അതേസമയം, നവീൻ ബാബു മരണപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ ഉള്ളതാണെന്നും, പ്രശാന്തൻ ബിനാമിയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പറഞ്ഞു. എം.വി. ജയരാജൻ പുലർച്ചെ ആംബുലൻസ് വഴി തിരിച്ചുവിട്ട് റോഡിൽ കാത്തുനിന്നവരെ കബളിപ്പിച്ചെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.

എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയിലും മലയാലപ്പുഴയിലും കോൺഗ്രസ് ബിജെപി ഹർത്താലാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുക. ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകൾ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിൻ്റെ മൃതദേഹം നാളെ സംസ്കരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com