"ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴി ഓർമയില്ല, കേസിന് താൽപര്യമില്ല" ; പലരും മൊഴി തള്ളിയതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ

"ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴി ഓർമയില്ല, കേസിന് താൽപര്യമില്ല" ; പലരും മൊഴി തള്ളിയതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ

ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണച്ചത്
Published on


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പലരും മൊഴി തള്ളിയതായി അഡ്വക്കേറ്റ് ജനറൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് പേർ റിപ്പോർട്ടിലുള്ള മൊഴി തങ്ങളുടേതല്ലെന്ന് പറഞ്ഞായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. കമ്മിറ്റിയിൽ മൊഴി നൽകിയ അഞ്ച് പേർ അന്വേഷണവുമായി സഹകരിക്കുന്നില്ല. 26 കേസുകളിൽ അന്വേഷണം തുടരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണച്ചത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് ക്രോഡീകരിക്കാനായി അമിക്വസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചിട്ടുണ്ട്.

അതേ സമയം വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്യു.സി.സി.) നിയമനിര്‍മാണത്തിനുള്ള കരട് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിക്കുമെന്നും കേസിലെ അന്വേഷണം നിലവിൽ നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് അന്വേഷണം പൂർത്തിയാക്കുമെന്നാണ് കോടതിയുടെ പ്രതീക്ഷ. ഹർജികൾ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.








News Malayalam 24x7
newsmalayalam.com