
ഇന്നലെയാണ് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്ന് വീണ് വലിയ അപകടമുണ്ടായത്. 2 പേർ മരണപ്പെട്ട ആ അപകടത്തിൻ്റെ നടുക്കം മാറും മുൻപ് ഗുജറാത്തിലെ രാജ്കോട്ടിലും വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടമുണ്ടായി. മേൽക്കൂരയ്ക്ക് മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെയാണ്, യാത്രക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേൽക്കൂര തകർന്ന് രാജ്കോട്ട് വിമാനത്താവളത്തിൽ അപകടമുണ്ടായത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു.