സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്
Published on

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്. യുഎയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം രണ്ടാം തവണയാണ് സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിക്കുന്നത്.

നേരത്തെ യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. തീവ്ര വ്യാപന ശേഷിയുള്ള ക്ലേഡ് 1 ബി വകഭേദമായിരുന്നു മലപ്പുറം സ്വദേശിക്ക് സ്ഥിരീകരിച്ചത്.

അതേസമയം എംപോക്‌സില്‍ കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com