
പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസം കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. തുടർന്നാണ് വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, നവജാത ശിശു മരിച്ചതിന് പിന്നാലെ മൃതദേഹമായി ആദിവാസികൾകോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധമാരംഭിച്ചു. താലൂക്ക് ആശുപത്രിയിൽ മതിയായ സൗകര്യമില്ലെന്നും കുഞ്ഞിന്‍റെ മരണത്തിന് ഇത് കാരണമായെന്നും ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം.