
അഗ്നിവീർ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എല്ലാ അർദ്ധ സൈനിക വിഭാഗങ്ങളിലെയും ജോലികളിൽ മുൻസൈനികർക്ക് പത്ത് ശതമാനം തസ്‌തികകൾ സംവരണം നൽകാൻ കേന്ദ്ര സർക്കാറിൻ്റെ നിർദേശ പ്രകാരമാണ് പുതിയ നീക്കം.
മുൻ അഗ്നിവീർ സേനാംഗങ്ങൾക്ക് പാരാമിലിട്ടറിയിലെ കോൺസ്റ്റബിൾ റിക്രൂട്ട്മെൻ്റിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശാരീരിക പരിശോധനയിൽ നിന്നും ഇവരെ ഒഴിവാക്കുകയും പ്രായപരിധിയൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സംവരണത്തിലുള്ള മാറ്റങ്ങൾ നടപ്പിലാക്കാനുള്ള ആദ്യ ഘട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബിഎസ്എഫ് ,സിആർപിഫ്,ഐടിബിപി,എസ്എസ്‌പി ,സിഐഎസ് എഫ് ,അസം റെഫിൾസ് തുർങ്ങിയ വ്ഭാഗങ്ങൾ ഇതിനുള്ള നടപടികൾ ആരംഭിച്ചു.
കര, വ്യോമ, നാവിക സൈനിക സേവനങ്ങള്‍ക്കായി സൈനികരെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. 2022 ജൂണ്‍ 14നാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടത്. പതിനേഴര മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയിലൂടെ സൈനികരാകാം. തിരഞ്ഞെടുക്കപ്പെടുന്ന സൈനികര്‍ അഥവാ അഗ്നിവീറുകള്‍ക്ക് നാല് വര്‍ഷമാണ് സേവന കാലാവധി. ഇവരില്‍നിന്ന് 25 ശതമാനം പേര്‍ക്ക് 15 വര്‍ഷം അധിക സേവനത്തിനുള്ള സാധ്യതയുണ്ട്. മറ്റു സൈനികരെപ്പോലെ കടുത്ത പരിശീലനം അഗ്നിവീറുകള്‍ക്കുമുണ്ട്. എന്നാല്‍ വേതന-ആനുകൂല്യ വ്യവസ്ഥകളില്‍ മാറ്റമുണ്ട്.
ആദ്യ വര്‍ഷത്തില്‍ പ്രതിമാസം 30,000 രൂപയാണ് വേതനമായി ലഭിക്കുക. 21,000 രൂപ അഗ്നിവീര്‍ കോര്‍പസ് ഫണ്ടിലേക്ക് പോകും. 9000 രൂപ സര്‍ക്കാര്‍ വിഹിതമായി ഫണ്ടിലേക്ക് ചേര്‍ക്കും. രണ്ടാം വര്‍ഷത്തില്‍ വേതനം 33,000 രൂപയായും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 36,500 രൂപ, 40,000 എന്നിങ്ങനെയായി ഉയരും. കോര്‍പസ് ഫണ്ടിലേക്കുള്ള തുകയിലും അതനുസരിച്ചുള്ള വര്‍ധനയുണ്ടാകും.
സേവന കാലാവധി പൂര്‍ത്തിയാകുമ്പോള്‍, ഈ തുക അതായത് 11 ലക്ഷത്തോളം രൂപ ആനുകൂല്യമായി ലഭിക്കും. 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും 50 ലക്ഷത്തിൻ്റെ സൈനിക ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷയും സൈനികര്‍ക്കുണ്ട്. ഇതല്ലാതെ, മറ്റു സൈനികര്‍ക്കുള്ളതുപോലെ, പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ അഗ്നിവീറുകള്‍ക്കില്ല.
സേവനത്തിനിടെയോ അല്ലാതെയോ കൊല്ലപ്പെട്ടാലുള്ള ആജീവനാന്ത കുടുംബ പെന്‍ഷന്‍, സേവന കാലയളവില്‍ അംഗഭംഗം സംഭവിച്ചാലുള്ള പെൻഷന്‍, വിരമിച്ചശേഷം സൈനികനും കുടുബാംഗങ്ങള്‍ക്കും ലഭിക്കുന്ന മെഡിക്കല്‍ സേവനങ്ങള്‍, ഗ്രാറ്റുവിറ്റി, ലീവ് എന്‍കാഷ്മെൻ്റ് , വിമുക്ത ഭടന്‍ എന്ന പദവി, സൈനികൻ്റെയോ വിമുക്ത ഭടൻ്റെയോ കുടുംബത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന സംവരണം തുടങ്ങിയവയൊന്നും അഗ്നിവീറുകള്‍ക്ക് ലഭിക്കില്ല.