VIDEO | അസമില്‍ ട്രാക്ക് മുറിച്ചുകടന്ന ആനകളുടെ ജീവന്‍ രക്ഷിക്കാന്‍ ട്രെയിൻ നിർത്തിച്ച് എഐ സുരക്ഷാ സംവിധാനം

ഗുവാഹത്തി- ലുംഡിങ് കാംരൂപ് എക്‌സ്പ്രസ് കടന്നു വരുമ്പോഴാണ് ആനക്കൂട്ടം ട്രാക്ക് മുറിച്ചുകടന്നത്
VIDEO | അസമില്‍ ട്രാക്ക് മുറിച്ചുകടന്ന ആനകളുടെ ജീവന്‍ രക്ഷിക്കാന്‍ ട്രെയിൻ നിർത്തിച്ച് എഐ സുരക്ഷാ സംവിധാനം
Published on

രാത്രിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന കാട്ടാനക്കൂട്ടത്തിന്‍റെ ജീവന്‍ രക്ഷിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനം. ഒക്‌ടോബർ 16-ന് രാത്രി 8.30-ന് അസമിലെ ഹവായ്പൂരിനും ലംസാഖാങ്ങിനും ഇടയിലാണ് സംഭവം.  

ഗുവാഹത്തി- ലുംഡിംഗ് കാംരൂപ് എക്‌സ്പ്രസ് കടന്നു വരുമ്പോഴാണ് ആനക്കൂട്ടം ട്രാക്ക് മുറിച്ചുകടന്നത്. ഉടനടി ഈ ഭാഗത്ത് നടപ്പിലാക്കിയ എഐ അടിസ്ഥാനമാക്കിയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐഡിഎസ്) കാംരൂപ് എക്‌സ്പ്രസിലെ ലോക്കോപൈലറ്റിനു മുന്നറിയിപ്പ് നല്‍കി. അറിയിപ്പ് കിട്ടിയതും ലോക്കോപൈലറ്റ് ജെ.ഡി. ദാസ് എമർജൻസി ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതാണ് 60ഓളം കാട്ടാനകളുടെ ജീവന്‍ രക്ഷിച്ചത്.

Also Read: തമിഴ് തായ് വാഴ്ത്തിൽ ‘ദ്രാവിഡ’മില്ല; മാപ്പ് പറഞ്ഞ് ചെന്നൈ ദൂരദർശൻ കേന്ദ്രം

ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അധികാരപരിധിയിലുള്ള മറ്റെല്ലാ ആന ഇടനാഴികളിലും ക്രമേണ ഈ സംവിധാനം സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മുന്‍പും റെയിൽവേ ട്രാക്കിൽ കയറിയ ആനകളുടെ ജീവൻ രക്ഷിക്കുന്നതിൽ ഈ സംവിധാനം വിജയിച്ചിട്ടുണ്ട്. ഈ സംവിധാനം വഴി ഈസ്റ്റ് സെൻട്രൽ റെയിൽവേ പരിധിയില്‍ 2023ൽ 414 ആനകളുടേയും ഈ വർഷം ഒക്ടോബർ 16 വരെ 383 ആനകളുടേയുമാണ് ജീവൻ രക്ഷിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com