മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു

രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കുണ്ട്.
മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു
Published on

മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കുണ്ട്.


വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് സംഭവം. പതിവ് പരീക്ഷണ പറക്കലിനിടെ മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വിമാനം തകർന്നുവീഴുകയായിരുന്നു. വ്യോമസേനയുടെ യുദ്ധവിമാനമാണ് തകർന്നുവീണത്. മിറാഷ് 2000 എന്ന യുദ്ധവിമാനം നിലംപതിച്ചതോടെ തീ ഉയർന്നു. കറുത്ത പുക ഉയർന്നു. ശബ്ദംകേട്ട് സമീപമുള്ള ​ഗ്രാമീണർ അപകടമുഖത്തെത്തി. പിന്നാലെ പൊലീസും അ​ഗ്നിശമനയും സ്ഥലത്തെത്തി.

അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിലെത്തിച്ചെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും അധൃകൃതർ അറിയിച്ചു. എന്നാൽ അപകടകാരണം ഇനിയും വ്യക്തമല്ല.വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിമാനം പാടത്ത് വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com