മാധ്യമ പ്രവർത്തനം തടഞ്ഞാൽ സുരേഷ് ഗോപിയെ വഴിയിൽ തടയും; മാപ്പ് പറയണമെന്ന് എഐവൈഎഫ്

തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ നടപടി ഭരണ ഘടന ലംഘനമാണ്
മാധ്യമ പ്രവർത്തനം തടഞ്ഞാൽ സുരേഷ് ഗോപിയെ വഴിയിൽ തടയും; മാപ്പ് പറയണമെന്ന് എഐവൈഎഫ്
Published on



മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രകോപിതനാവുകയും അവരെ പിടിച്ച് തള്ളുകയും ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് പ്രതിഷേധം. മാധ്യമപ്രവർത്തനം തടഞ്ഞാൽ സുരേഷ് ഗോപിയെ വഴിയിൽ തടയുമെന്നും എഐവൈഎഫ് പറഞ്ഞു.

തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ നടപടി ഭരണ ഘടന ലംഘനമാണ്. വിമർശനങ്ങളോടുള്ള വിയോജിപ്പ് ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. സംഭവത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിഷേധിച്ച് പിഡിപി മാർച്ച് നടത്തി. തൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടി നടക്കുന്ന വേദിയിലേക്കാണ് മാർച്ച് നടത്തിയത്. പാറേമേക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com