കാത്തിരുപ്പ് വെറുതെയാവില്ല; മുൻകൂറായി വിറ്റഴിച്ചത് ഒരു ലക്ഷം ടിക്കറ്റുകൾ, ഹിറ്റടിക്കുമോ അജിത്?

വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ചിത്രം എത്തുന്നത്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.അസെര്‍ബെയ്ജാനിൽ നടന്ന ചിത്രീകരണം പലപ്പോഴും തടസ്സപ്പെട്ടു.
കാത്തിരുപ്പ് വെറുതെയാവില്ല; മുൻകൂറായി വിറ്റഴിച്ചത് ഒരു ലക്ഷം ടിക്കറ്റുകൾ, ഹിറ്റടിക്കുമോ അജിത്?
Published on

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് അജിത് നായകനായെത്തുന്ന വിഡാമുയർച്ചി. ചിത്രീകരണ സമയം മുതലേ ഏറെ പ്രതിസന്ധികളെ നേരിട്ട സിനിമ ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ഫെബ്രുവരി ആറിന് തീയേറ്ററുകളിലെത്തുകയാണ്.

സിനിമാപ്രേമികളെ പല തവണ നിരാശപ്പെടുത്തിയെങ്കിലും അതൊന്നും ഒരു വെല്ലവിളിയല്ലെന്നാണ് പ്രീ ബുക്കിംഗ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകള്‍ ഒരു ലക്ഷം കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് വിഡാമുയര്‍ച്ചി 2.16 കോടിയുടെ കളക്ഷൻ മുൻകൂര്‍ നേടിയിട്ടുമുണ്ട്.തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ളകിസിലൂടെയാകും ഒടിടിയില്‍ എത്തുക എന്നതും വിഡാമുയര്‍ച്ചിയില്‍ പ്രതീക്ഷ നൽകുന്ന വിവരമാണ്.


വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ചിത്രം എത്തുന്നത്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.അസെര്‍ബെയ്ജാനിൽ നടന്ന ചിത്രീകരണം പലപ്പോഴും തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ കലാസംവിധായകൻ മരിക്കുകയും ചെയ്‍തു. ചിത്രീകരണത്തിനിടെ പരിക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു.

തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിഡാമുയര്‍ച്ചിക്ക് പിന്നാലെ അജിത്ത് നായകനാകുന്ന ഗുഡ് ബാഡ് അഗ്ലീയും റിലീസിന് തയ്യാറാകുകയാണ്.അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.








Related Stories

No stories found.
News Malayalam 24x7
newsmalayalam.com