
മോട്ടോര്‍ വാഹനനിയമങ്ങള്‍ കാറ്റില്‍ പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ ആകാശ് തില്ലങ്കേരി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വാഹനത്തിന് നമ്പര്‍ പ്ലേറ്റുമില്ല. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇയാളുടെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് വീഡിയോ അപ്രത്യക്ഷമായി.
വയനാട് പനമരത്താണ് സുഹൃത്തുക്കള്‍ക്കൊപ്പം നിയമം ലംഘിച്ചുള്ള തില്ലങ്കേരിയുടെ സവാരി. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പരിശോധിച്ച് നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.