
അലാസ്കയിൽ കാണാതായ വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും മൃതദേഹം കണ്ടെത്തി. പൈലറ്റടക്കം 10 പേരാണ് അപകടത്തിൽ മരിച്ചത്. കടുത്ത മഞ്ഞ് വീഴ്ച കാരണം ബെറിംഗ് എയർ വിമാനം വ്യാഴാഴ്ചയാണ് അപകടത്തിൽ പെട്ടത്. നോമിലേക്കുള്ള യാത്രാമധ്യേ ആണ് അപകടമുണ്ടായത്. കടൽമഞ്ഞുപാളികൾക്കിടയിൽ നിന്നാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
"ഈ ദാരുണമായ സംഭവത്തിൽ പരിക്കേറ്റവരോട് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു" കോസ്റ്റ് ഗാർഡ് എക്‌സിൽ കുറിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 39 മിനിട്ടുകൾ പിന്നിട്ട ശേഷം വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചു.കോസ്റ്റ് ഗാർഡും അഗ്നിരക്ഷാ സേനയും നടത്തിയ വ്യാപകമായ തെരച്ചിലിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തി.
അലാസ്‌കയിലെ ഉനലക്ലീറ്റ് നഗരത്തില്‍ നിന്ന് നോമിലേക്കു സഞ്ചരിക്കുകയായിരുന്ന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ അപ്രത്യക്ഷമായത്. 3.16ന് നോര്‍ട്ടണ്‍ സൗണ്ട് മേഖലയിലൂടെ പറക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ ലഭിച്ചതെന്ന് അലാസ്‌ക ന്യൂസ് സോഴ്‌സ് പറയുന്നു. പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തേണ്ട വിമാനമായിരുന്നു അപ്രത്യക്ഷമായത്.
വിമാനത്തിലുണ്ടായിരുന്ന 10 പേരും മുതിർന്നവരായിരുന്നു, പതിവായി ഷെഡ്യൂൾ ചെയ്ത യാത്രാ യാത്രയായിരുന്നു വിമാനമെന്ന് അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്‌സിലെ ലെഫ്റ്റനന്റ് ബെൻ എൻഡ്രസ് പറഞ്ഞതായി ഇന്ത്യ ടു ഡേ റിപ്പോർട്ട് ചെയ്തു.
പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എട്ട് ദിവസത്തിനുള്ളില്‍ യുഎസ് വ്യോമയാന മേഖലയില്‍ ആശങ്കയുണ്ടാക്കുന്ന മൂന്നാമത്തെ പ്രധാന സംഭവമാണിത്. ജനുവരി 29 ന് വാഷിങ്ടണ്‍ ഡിസിയില്‍ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തില്‍ സൈനിക ഹെലികോപ്ടര്‍ ഇടിച്ച് ദുരന്തമുണ്ടായത്.
അതിനു തൊട്ടുപിന്നാലെ ഫിലാഡല്‍ഫിയയിലുണ്ടായ വിമാനാപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.തുടര്‍ച്ചയായ വിമാന അപകടങ്ങള്‍ അമേരിക്കന്‍ വ്യോമയാന മേഖലയുടെ സുരക്ഷിത്വത്തെ തന്നെ ഭീഷണിയായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അലാസ്കയിൽ വിമാന അപകടങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന് യുഎസ് സർക്കാരിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൽഡ് ഹെൽത്ത് അറിയിച്ചതായും റിപ്പോർട്ടുണ്ട്.