രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദാംശങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി

ഡിസംബർ 19 ന് കേസിന്‍റെ അടുത്ത വാദം കേൾക്കും
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹർജി;  കേന്ദ്ര സർക്കാരിനോട് വിശദാംശങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി
Published on

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് ഡിസംബർ 19നകം വിശദാംശങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര സർക്കാരിന് നിർദേശം നൽകി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിയുടെ പൗരത്വത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എസ്. വിഘ്നേഷ് ശിശിർ എന്ന വ്യക്തി സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജിയിലാണ് നടപടി. ബ്രിട്ടീഷ് പൗരത്വമാണ് രാഹുലിന് ഉള്ളതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച പരാതികളിൽ മറുപടി ലഭിക്കാത്തിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാൽ രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച കോടതി മൂന്നാഴ്ചയ്ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സോളിസിറ്റർ ജനറല്‍ എസ്.ബി. പാണ്ഡെയ്ക്ക് നിർദേശം നല്‍കി . ജസ്റ്റിസ് അത്തൗ റഹ്മാൻ മസൂദി, ജസ്റ്റിസ് സുഭാഷ് വിദ്യാർഥി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Also Read: പരമാധികാര, ജനാധിപത്യ സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്കായി തുടരുന്ന ഇന്ത്യൻ ഭരണഘടന

ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും നിരവധി 'പുതിയ തെളിവുകള്‍' ലഭിച്ചുവെന്നും വിഘ്നേഷ് ശിശിർ ഹർജിയില്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പൗരത്വ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി യുകെ സർക്കാരിന് ഇമെയിലുകൾ അയച്ചുവെന്നും വിഘ്നേഷിന്‍റെ പൊതുതാൽപര്യ ഹർജിയിൽ പറയുന്നുണ്ട്. കർണാടക സ്വദേശിയായ വിഘ്നേഷ് ശിശിർ ബിജെപി ആംഗമാണ്. ഡിസംബർ 19 ന് കേസിന്‍റെ അടുത്ത വാദം കേൾക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com