അല്ലു അർജുനും ആറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ

ഷാരൂഖ് ഖാനൊപ്പം 'ജവാൻ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയതിന് പേരുകേട്ട ആറ്റ്‌ലി, തൻ്റെ പാൻ ഇന്ത്യൻ സിനിമാ മേക്കിങ് ശൈലിയിലൂടെ ശ്രദ്ധാകേന്ദ്രമായിരുന്നു.
അല്ലു അർജുനും ആറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ
Published on


'പുഷ്പ: ദി റൂളിൻ്റെ' വൻ വിജയത്തിന് ശേഷം നടൻ അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. സൂപ്പർ ഹിറ്റ് തെന്നിന്ത്യൻ സംവിധായകൻ ആറ്റ്‌ലിയുമായി അല്ലു അർജുൻ ആദ്യമായി കൈകോർക്കുന്നു എന്നതാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ 2025 ഏപ്രിലിൽ ആരംഭിച്ചെന്നും, ഈ വർഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും, 2026ൽ ഒരു വലിയ റിലീസ് ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്.



ഈ പ്രോജക്ടിനായി ആറ്റ്ലി 100 കോടി രൂപയുടെ ഭീമമായ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് വ്യവസായത്തിലെ മുൻനിര സംവിധായകർ ആവശ്യപ്പെടുന്ന പ്രതിഫലത്തിന് തുല്യമാണെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. ഷാരൂഖ് ഖാനൊപ്പം 'ജവാൻ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയതിന് പേരുകേട്ട ആറ്റ്‌ലി, തൻ്റെ പാൻ ഇന്ത്യൻ സിനിമാ മേക്കിങ് ശൈലിയിലൂടെ ശ്രദ്ധാകേന്ദ്രമായിരുന്നു.



തുടക്കത്തിൽ സൽമാൻ ഖാനുമായി പ്രവർത്തിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബജറ്റ് പരിമിതികൾ കാരണം ആ പദ്ധതികൾ നിർത്തിവെച്ചു. പകരം ആറ്റ്‌ലി ഇപ്പോൾ തൻ്റെ അടുത്ത ചിത്രത്തിനായി അല്ലു അർജുനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, പുനർജന്മം കേന്ദ്ര പ്രമേയമാക്കിയ ഒരു പീരിയഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ജാൻവി കപൂർ നായികയായി അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകാനാണ് സാധ്യത.

2016ൽ പുറത്തിറങ്ങിയ തൻ്റെ തമിഴ് ചിത്രമായ 'തെരി'യുടെ റീമേക്കായ 'ബേബി ജോൺ' എന്ന ചിത്രത്തിലൂടെ അറ്റ്ലി അടുത്തിടെ ബോളിവുഡിൽ നിർമാണത്തിലേക്കും കടന്നിരുന്നു. കലീസ് സംവിധാനം ചെയ്ത് വരുൺ ധവാൻ , കീർത്തി സുരേഷ്, വാമിക ഗബ്ബി എന്നിവർ അഭിനയിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായി. 2025ൻ്റെ രണ്ടാം പകുതിയിൽ ആരംഭിക്കാനിരുന്ന ത്രിവിക്രം ശ്രീനിവാസുമായുള്ള അല്ലു അർജുൻ്റെ പ്രോജക്റ്റ് മാറ്റിവെക്കുന്നതിനും ഇത് കാരണമായി. ത്രിവിക്രം ചിത്രം 2026ൽ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com