യുഎസിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ആമസോണിന് 60 ദശലക്ഷം ഡോളർ പിഴ

കാലിഫോർണിയ ലേബർ റെഗുലേറ്ററിയാണ് പിഴ ചുമത്തിയത്
യുഎസിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ആമസോണിന് 60 ദശലക്ഷം ഡോളർ പിഴ
Published on

2022-ൽ യുഎസിൽ പ്രാബല്യത്തിൽ വന്ന തൊഴിൽ സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങൾ ചൂണ്ടി കാട്ടി ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് പിഴ. യുഎസിലെ കാലിഫോർണിയ ലേബർ റെഗുലേറ്ററി ഏകദേശം 6 മില്യൺ ഡോളർ ആണ് പിഴയായി ചുമത്തിയത്. ഉല്പാദന ക്ഷമത കൂട്ടാനായി തൊഴിലാളികളിൽ സമ്മർദ്ദം ചെലുത്തുക, തൊഴിൽ സമയം വർദ്ധിപ്പിക്കുക എന്നീ കാരണങ്ങൾ ചൂണ്ടി കാട്ടിയാണ് പിഴ.

ആമസോൺ അതിൻ്റെ വെയർഹൗസ്, ഡെലിവറി ജീവനക്കാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ കുറിച്ച് നിരീക്ഷിക്കുകയും തുടർന്ന് ലോസ് ഏഞ്ചൽസിൽ സ്ഥിതി ചെയ്യുന്ന ആമസോണിന്റെ രണ്ട് വെയർഹൗസുകളിൽ നടത്തിയ പരിശോധനയിൽ ഒക്ടോബറിനും മാർച്ചിനുമിടയിൽ ഏകദേശം 59,017 വെയർഹൗസ് ക്വാട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽ ദാതാവായ ആമസോൺ ഈ ആരോപണങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നടപടിക്കെതിരെ അപ്പീൽ നൽകിയതായും ആമസോൺ വക്താവ് മൗറീൻ ലിഞ്ച് വോഗൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com