AMERICA IS BACK; മുഖംമിനുക്കി വൈറ്റ് ഹൗസ് വെബ്സൈറ്റ്

ട്രംപിന്റെ ചിത്രത്തിനൊപ്പം അമേരിക്ക ഈസ് ബാക്ക് എന്ന സന്ദേശവും ഉള്‍പ്പെടുത്തിയാണ് ഹോം പേജ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.
വൈറ്റ് ഹൗസ് വെബ്സൈറ്റിന്റെ ഹോം പേജ്
വൈറ്റ് ഹൗസ് വെബ്സൈറ്റിന്റെ ഹോം പേജ്
Published on



യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റും മുഖംമിനുക്കി. ട്രംപിന്റെ ചിത്രത്തിനൊപ്പം അമേരിക്ക ഈസ് ബാക്ക് എന്ന സന്ദേശവും ഉള്‍പ്പെടുത്തിയാണ് ഹോം പേജ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന ട്രംപിന്റെ പ്രചാരണ മുദ്രാവാക്യങ്ങളെ മുന്‍നിര്‍ത്തിയാണ് വൈറ്റ് ഹൗസ് വെബ്സൈറ്റും അപ്ഡേറ്റ് ചെയ്തിരിക്കുന്നത്..

'എല്ലാ ദിനവും, എന്റെ ശരീരത്തിലെ ഓരോ ശ്വാസത്തിലും ഞാൻ നിങ്ങള്‍ക്കു വേണ്ടി പോരാടും. നമ്മുടെ കുട്ടികളും നിങ്ങളും അർഹിക്കുന്ന ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ നിങ്ങളിലേക്ക് എത്തിക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല. ഇത് ശരിക്കും അമേരിക്കയുടെ സുവർണ്ണ കാലഘട്ടമായിരിക്കും' - ഹോംപേജിലെ ട്രംപിന്റെ കുറിപ്പ് പറയുന്നു.

ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഫസ്റ്റ് ലേഡി മെലാനിയ ട്രംപ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം കാബിനറ്റ് വിവരങ്ങളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2024ലെ വന്‍ വിജയത്തോടെ, ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നു. വിജയവഴിയില്‍ തുടരാനും, അമേരിക്കന്‍ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിക്കൊണ്ട്, തീവ്ര ഇടതുപക്ഷത്തിന്റെ തീവ്രവാദ നയങ്ങളെ നിരാകരിക്കാനും ട്രംപ് തന്റെ അധികാരം ഉപയോഗിക്കും - എന്നും അഡ്മിനിസ്ട്രേഷന്‍ അപ്ഡേറ്റില്‍ കുറിച്ചിരിക്കുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com