വഖഫ് മതപരമല്ല, അതൊരു ചാരിറ്റി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി അവസാനിപ്പിക്കലെന്ന് അമിത് ഷാ

'വഖഫിന്റെ ജോലി മതപരമല്ല. വഖഫ് ബോര്‍ഡില്‍ കളവ് നടത്തുന്നവരെ ഒഴിവാക്കും'
വഖഫ് മതപരമല്ല, അതൊരു ചാരിറ്റി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി അവസാനിപ്പിക്കലെന്ന് അമിത് ഷാ
Published on


വഖഫ് നിയമഭേദഗതി ബില്‍ ഇസ്ലാം വിരുദ്ധമല്ലെന്ന് അമിത് ഷാ ലോക്‌സഭയില്‍. അഴിമതി അവസാനിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.

വഖഫിന്റെ ജോലി മതപരമല്ല. വഖഫ് ബോര്‍ഡില്‍ കളവ് നടത്തുന്നവരെ ഒഴിവാക്കും. 2013 ലെ ഭേദഗതി ഉണ്ടായിരുന്നെങ്കില്‍ ഈ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ട്. മുസ്ലീം സഹോദരങ്ങള്‍ക്ക് നാല് വര്‍ഷം കൊണ്ട് മനസിലാകും ഈ ബില്ലിന്റെ വില. സര്‍ക്കാര്‍ ഭൂമി വഖഫാകില്ലെന്നും അമിത് ഷാ പറഞ്ഞു.

'അള്ളാഹുവിന്റെ പേരില്‍ സ്വത്ത് ദാനം ചെയ്യുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. വഖഫ് ഒരു ചാരിറ്റിയാണ്. മറ്റൊരാളുടെ വസ്തുവകകള്‍ ദാനം ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ കയ്യിലുള്ളതാണ് നിങ്ങള്‍ ദാനം ചെയ്യുക. സര്‍ക്കാര്‍ ഭൂമി വഖഫാകില്ല. വഖഫ് ബില്‍ ഭരണഘടനാവിരുദ്ധമല്ല. ചിലര്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു അമുസ്ലീം പോലും ഉണ്ടാകില്ല,' അമിത് ഷാ പറഞ്ഞു.

എന്നാല്‍ വഖഫ് ബോര്‍ഡിലും വഖഫ് പരിഷത്തിലും മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. വഖഫില്‍ അനാവശ്യമായി കേന്ദ്രത്തിന് ഇടപെടേണ്ട ആവശ്യമില്ല. ന്യൂനപക്ഷങ്ങളെ പേടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവരുടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് ഈ ശ്രമം. വഖഫിലേക്ക് മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകില്ല. എന്നാല്‍ വഖഫ് പരിഷത്ത് വഖഫ് സ്വത്തുക്കള്‍ നടത്തിപ്പുകളടക്കമുള്ള കാര്യങ്ങളില്‍ വഖഫ് പരിഷത്ത് മേല്‍നോട്ടം വഹിക്കുമെന്നും അമിത് ഷാ പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com